Friday, 10 May 2013

ചലച്ചിത്ര ഗാനങ്ങള്‍ - ശാലിനി എന്‍‌റെ കൂട്ടുകാരി


ഹിമശൈലസൈകതഭൂമിയില്‍ നിന്നു നീ
പ്രണയപ്രവാഹമായി വന്നൂ
അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന
പ്രഥമോദബിന്ദുവായ് തീര്‍ന്നൂ (ഹിമശൈല)

നിമിഷങ്ങള്‍തന്‍ കൈക്കുടന്നയില്‍ നീയൊരു
നീലാഞ്ജന തീര്‍ത്ഥമായി
പുരുഷാന്തരങ്ങളെ കോള്‍മയിര്‍ കൊള്ളിക്കും
പീയൂഷവാഹിനിയായി (2)

എന്നെയെനിക്കു തിരിച്ചു കിട്ടാതെ ഞാന്‍
ഏതോ ദിവാസ്വപ്നമായി
ബോധമബോധമായ് മാറും ലഹരി തന്‍
ശ്വേതപരാഗമായി മാറി

കാലം ഹനീഭൂതമായ് നില്‍ക്കുമക്കര-
കാണാക്കയങ്ങളിലൂടെ
എങ്ങോട്ടു പോയി ഞാന്‍, എന്‍‌റെ സ്മൃതികളേ
നിങ്ങള്‍ വരില്ലയോ കൂടെ (2)

ഹിമശൈലസൈകതഭൂമിയില്‍ നിന്നു നീ
പ്രണയപ്രവാഹമായി വന്നൂ
അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന
പ്രഥമോദബിന്ദുവായ് തീര്‍ന്നൂ...

No comments:

Post a Comment