Friday 10 May 2013

ദേവരാഗം - ചലച്ചിത്ര ഗാനങ്ങള്‍



ശിശിരകാല മേഘ മിഥുന രതിപരാഗമൊ
അതോ ദേവരാഗമോ
കുളിരില്‍ മുങ്ങുമാത്മ ദാഹ മൃദു വികാരമോ
അതോ ദേവരാഗമോ
ഇന്ദ്രിയങ്ങളില്‍ ശൈത്യ നീലിമ
സ്പന്ദനങ്ങളില്‍ രാസ ചാരുത
മൂടല്‍ മഞ്ഞല നീര്‍ത്തി ശയ്യകള്‍
ദേവദാരുവില്‍ വിരിഞ്ഞു മോഹനങ്ങള്‍ ( ശിശിരകാല..)

ആദ്യ രോമഹര്‍ഷവും അംഗുലീയ പുഷ്പവും
അനുഭൂതി പകരുന്ന നിമിഷം
ആ ദിവാസ്വപ്നവും ആനന്ദ ബാഷ്പവും കതിരിടും ഹൃദയങ്ങളില്‍
മദന ഗാന പല്ലവി ഹൃദയ ജീവ രഞ്ജിനി
ഇതളിടുമീ നിമിഷങ്ങള്‍ ധന്യം ധന്യം (ശിശിര..)

ലോല ലോല പാണിയാം കാലകനക തൂലിക
എഴുതുന്നൊരീ പ്രേമ കാവ്യം
ഈ നിശാ ലഹരിയും താരാഗണങ്ങളും
അലിയുമീ ഹൃദയങ്ങളില്‍
ലയന രാഗ വാഹിനീ തരള താള കാമിനീ
തഴുകിടുമീ നിമിഷങ്ങള്‍ ധന്യം ധന്യം (ശിശിര...)

No comments:

Post a Comment